മൂന്നിയൂർ കൃഷി ഭവനിൽ തെങ്ങിൻ തൈ വിതരണം തുടങ്ങി

.മൂന്നിയൂർ: കേര കേരളം സമൃദ്ധ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നിയൂരിലെ കൃഷിക്കാർക്ക് മൂന്നിയൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നൽകുന്ന തെങ്ങിൻ തൈ വിതരണം ആരംഭിച്ചു.വിതരണ ഉൽഘാടനം പഞായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുബൈദ, വാർഡ് മെമ്പർ രാജൻ ചെരിച്ചിയിൽ , കൃഷി ഓഫീസർ വിനോദ്,നൗഫിദ ബീവി, സ്രുതി, സുകന്യ എന്നിവർ സംബന്ധിച്ചു.കുറ്റ്യാടി വിഭാഗത്തിൽ പെട്ട ഗുണമേൻമയുള്ള തെങ്ങിൻ തൈകളാണ് വിതരണത്തിനെത്തിയിട്ടുള്ളത്. നൂറ് രൂപ വിലയുള്ള തെങ്ങിൻ തൈകൾ സബ്സിഡിയോട് കൂടി അൻപത് രൂപക്കാണ് കർഷകർക്ക് നൽകുന്നത്. കരഭൂമിയുടെ പുതിയ നികുതി ശീട്ടുമായി വന്നാൽ കർഷകർക്ക് തെങ്ങിൻ തൈ ലഭിക്കുന്നതാണ്..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66