വികസന കാര്യങ്ങളിൽ തെക്കും വടക്കും വിവേചനം അവസാനിപ്പിക്കണം,റോയ് അറയ്ക്കൽ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർ : കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ തെക്കിനിത്ര വടക്കിനിത്ര എന്ന നിലപാടുകളുംവിവേചനവും മുന്നണികൾ മാറ്റണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ പറഞ്ഞു, തെക്കൻ കേരളത്തിൽ ആരോഗ്യ രംഗത്തും വിദ്യാഭ്യാസരംഗത്തും വ്യവസായിക രംഗത്തും എന്തല്ലാം രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നങ്കിലും അത് മലബാറിലെ ജില്ലകൾക്ക് കൂടി ലഭിക്കത്തക്ക രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാൻ അധികാരികളും ജനപ്രതിനിധികളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു, മുന്നണികളുടെ മലബാറിനോടുള്ള അവഗണന യാദൃശ്ചികമല്ല എന്ന തലക്കെട്ടിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്ഡിപിഐ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി താനൂർ മണ്ഡലം കമ്മിറ്റി മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രതിഷേധ മാർച്ച് മന്ത്രിയുടെ ഓഫീസ് പരിസരത്ത് വെച്ച് പോലീസ് തടഞ്ഞു,മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ് ഹസ്സൻ ചീയാനൂർ,മണ്ഡലം സെക്രട്ടറി ഫിറോസ് ഖാൻ, എം ടി അബ്ദു റഹ്മാൻ,എം മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു, ടിവി ഉമ്മർ കോയ,കുഞ്ഞിപോക്കർ അരീക്കാട്,അഷ്‌റഫ്‌ ഫെയ്മസ്, ബിപി ഷെഫീഖ്,എന്നിവർ നേതൃത്വം നൽകി.മലബാറിനോടും മലപ്പുറത്തോടുമുള്ള വിവേചനവും അവഗണനയും അവസാനിപ്പിച്ച് സമഗ്ര വികസനം കൊണ്ടുവരാൻ ജില്ലയുടെ ചുമതല കൂടിയുള്ള താനൂർ എംഎൽഎയും മന്ത്രിയുമായ വി അബ്ദുറഹ്മാന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിയുടെ ഓഫീസിൽ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു.പടം : വികസന കാര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് മന്ത്രിയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.