വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാസൂചിക നൽകി ദിശ സമാപിച്ചു

താനൂർ: നഗരസഭയിലെ 13-ാം ഡിവിഷനിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ദിശ- 2023’ വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. പത്താം ക്ലാസും പ്ലസ് ടു ഡിഗ്രി തലങ്ങളിൽ നിന്ന് ഉന്നത നിലവാരം പുലർത്തിയ മുഴുവൻ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കുകയും മുന്നോട്ടുള്ള ഗമനത്തിനായി കൃത്യമായ ദിശാസൂചിക നൽകുന്ന കരിയർ ട്രൈനിങും മോട്ടിവേഷൻ സെക്ഷനും വിദ്യാർത്ഥികളിൽ വേറിട്ട അനുഭവം തീർത്തു. തുടർന്നും വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്തി വളർത്തിക്കൊണ്ടുവരാനും അവരുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുമുളള മുഴുവൻ കാര്യങ്ങൾക്കും ‘ദിശ’ മുന്നിട്ടിറങ്ങുമെന്നും മുഖ്യസംഘാടകനും, വാർഡ് കൗൺസിലറുമായ പി.ടി അക്ബർ വിദ്യാർത്ഥികളോട് സംവദിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.പ്ലസന്റ് സ്കൂളിൽ നടന്ന ചടങ്ങിൽ ശരത്ത് പൂത്തൊളി സ്വാഗതം പറഞ്ഞു. സജീവൻ മാഷ് ഉദ്ഘാടനം ചെയ്തു. നബീല ടീച്ചർ അധ്യക്ഷയായി. ഫൗസിയ ടീച്ചർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കെ.പി. നിസാർ, ശിഹാബ് അമൻ, പി. സുന്ദരൻ, റഹ്മത്ത് ടീച്ചർ, സരിത ടീച്ചർ എന്നിവർ സംസാരിച്ചു പി.ജയൻ നന്ദി പറഞ്ഞു

Comments are closed.