അലവിയ്യാ ഡിജിറ്റൽ ലാബ് ഉത്ഘാടനം ചെയ്തു.
തിരുരങ്ങാടി : മമ്പുറം തറമ്മൽ പുരയിൽ ശൈഖുനാ കുണ്ടൂർ ഉസ്താദ് സ്ഥാപിച്ച അലവിയ്യാ ദഅവാ കോളേജിൽ പുതുതായി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെയും ഡിജിറ്റൽ ലൈബ്രറിയുടെയും ഉത്ഘാടനം കേരളാ വഖഫ് ബോർഡ് & ഹജ്ജ് വകുപ്പ് മന്ത്രി ശ്രീ . വി അബ്ദുറഹിമാൻ നിർവഹിച്ചു.പുതിയ കാലത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാർത്ഥികളുടെ മത ബൗദ്ധിക പഠന രംഗത് വലിയ മുന്നേറ്റം സൃഷ്ഠിക്കാൻ കഴിയും എന്നതിനാലാണ് അലവിയ്യ ഈ സംരഭത്തിന് തുടക്കം കുറിക്കുന്നത്.ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്ത് , വേങ്ങര ബ്ലോക്ക് മെമ്പർ പി കെ റഷീദ് ,എം എൻ കുഞ്ഞിമുഹമ്മദ് ഹാജി , എൻ പി ബാവ ഹാജി , എൻ പി ലത്തീഫ് ഹാജി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.സ്ഥാപന ഹെഡ് അബ്ദുൽ ലത്തീഫ് സഖാഫി പദ്ധതിയുടെ ലക്ഷ്യവും ഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇