ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ചതുര്‍ദിന റമദാന്‍ പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. രാവിലെ 9.30 ന് മൗലിദ് സദസ്സ് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനമായ ഇന്നലെ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പവിത്രമായ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ ആരാധനകളില്‍ മുഴുകണമെന്നും നാഥന്റെ വിധിവിലക്കുകള്‍ അനുസരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.ടി അബ്ദുള്ള ഫൈസി വെളിമുക്ക്, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്രാഹിം ഫൈസി തരിശ്, സി. യൂസുഫ് ഫൈസി മേല്‍മുറി, ഡോ. അബ്ദുറഹ്‌മാന്‍ അരീക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.Photo Caption ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.