വികല ചിന്തകളെ കലയിലൂടെ പ്രതിരോധിക്കണം:
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
ഹിദായ നഗര്‍: കലാലയങ്ങളില്‍ വ്യാപിക്കുന്ന മതനിരാസവും ലിബറല്‍ ആശയങ്ങളും കലയിലൂടെ പ്രതിരോധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല മനുഷ്യന്റെ വ്യക്തിജീവിതത്തില്‍ സ്വാധീനിക്കുമെന്നും കലാമത്സരങ്ങളിലൂടെ ഇസ്ലാമിക പ്രബോധന മേഖലയില്‍ പുതുവഴികള്‍ തേടണമെന്നും കലയുടെ ധാര്‍മിക സംസ്‌കാരങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.എച്ച് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
രാജ്യത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കണം. വി.ഡി സതീശന്‍
ഹിദായ നഗര്‍: രാജ്യത്തിന്റെ ബഹുസ്വരത സംരംക്ഷിക്കാന്‍ എല്ലാ മതസ്ഥരും തയ്യാറാകണമെന്നു പതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ സിബാഖ് ദേശീയ കലോത്സവം ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രാരാധനയില്‍ വിശ്വാസിക്കുന്നവനാണ് താനെന്നും എന്നാല്‍ സഹോദര മതത്തില്‍പെട്ട ഏകദൈവ വിശ്വാസികളുടെ സ്വാതന്ത്ര്യത്തിനു നേരെ വിരല്‍ചൂണ്ടൂന്നവരെ പ്രതിരോധിക്കുമ്പോഴാണ് ബഹുസ്വരത അര്‍ത്ഥപൂര്‍ണമാകൂ എന്നും അദ്ദേഹം പറഞ്ഞു. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം കൂടി പകര്‍ന്നു നല്‍കി കാലോചിത സംവിധാനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍കലാശാലയുടെ പാഠ്യപദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
സിബാഖ് വേദിയില്‍ ഇന്ന്
വേദി ഒന്ന്
സംഘഗാനം 8:00am -8:45am (സീനിയര്‍ )
സംഘഗാനം 8:50am-9:45am ( സബ്ജൂനിയര്‍ )
ഇംഗ്ലീഷ് പ്രസംഗം 9:50am- 10:30am (ഉര്‍ദു വിഭാഗം ജൂനിയര്‍ )
കഥാകഥനം ഉര്‍ദു 10:45am -11:25am (ഉര്‍ദു വിഭാഗം സബ്ജൂനിയര്‍ )
ഉര്‍ദു കഥാപ്രസംഗം 11:30am-12:45pm (ഉര്‍ദു വിഭാഗം സീനിയര്‍ )
കഥാകഥനം ഇംഗ്ലീഷ് 2:00pm-2:55pm (ജൂനിയര്‍)
റിവേഴ്സ് ക്വിസ് 3:00pm-4:10pm (ഡിഗ്രി )
കഥാപ്രസംഗം ഉര്‍ദു 7:00pm-8:20pm (ഉര്‍ദു വിഭാഗം സബ്ജൂനിയര്‍ )
അറബനമുട്ട് 8:30pm-9:25pm (ജനറല്‍)
വേദി രണ്ട്
ഉര്‍ദു പ്രസംഗം 8:00am -8:50am (ഉര്‍ദു വിഭാഗം സീനിയര്‍)
ഉര്‍ദു കഥാപ്രസംഗം 9:00am -10:20am (ഉര്‍ദു വിഭാഗം ജൂനിയര്‍ )
ഫേസ് ടു ഫേസ് ഇംഗ്ലീഷ് 10:30am -11:10am (സൂപ്പര്‍ സീനിയര്‍ )
സംഘഗാനം 11:15am 12:15pm (ജൂനിയര്‍)
പ്രഭാഷണം 12:30pm 1:10pm (ഡിഗ്രി )
ഉര്‍ദു പ്രസംഗം 2:00pm -2:40pm (ഉര്‍ദു വിഭാഗം ജൂനിയര്‍ )
മാപ്പിളപ്പാട്ട് 3:30pm to 4:10pm (ഡിഗ്രി )
റിവേഴ്സ് ക്വിസ് 6:45pm 7:45pm ( ഉര്‍ദു വിഭാഗം ഡിഗ്രി )
റിവേഴ്സ് ക്വിസ് 8:00pm to 9:30pm (ഉര്‍ദു വിഭാഗം സീനിയര്‍)
Caption
- ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- സിബാഖ് ദേശീയ കലോത്സവ ഉദ്ഘാടന വേദിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.