കർഷക ദിനാചരണംമൂന്നിയൂരിൽ കർഷകരെ ആദരിച്ച് വികസന സമിതി.



മൂന്നിയൂർ: അതിർത്തി കാക്കുന്ന യോദ്ധാവും കതിര് കാക്കുന്ന കർഷകനും ആദരിക്കപ്പെടേണ്ടതാണെന്ന് ഉൽഘോഷി മൂന്നിയൂരിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടത്തി.പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതിയാണ് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ ആദരിച്ചത്.കളത്തിങ്ങൽ പാറയിൽ നടന്ന പരിപാടിയുടെ ഉൽഘാടനവും കർഷകർക്കുള്ള ഉപഹാര സമർപ്പണവും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത നിർവ്വഹിച്ചു.ഇരുപത് കർഷകരെ ചടങ്ങിൽ ആദരിച്ചു.ചെയർമാൻ വി.പി. ചെറീത് അദ്ധ്യക്ഷ്യം വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ടി. അയ്യപ്പൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ. എം. റഫീഖ്, മണമ്മൽ ഷംസുദീൻ, മൂന്നിയൂർ കൃഷി ഓഫീസർ കെ.പി. വിനോദ് കുമാർ, വി.പി. ബാപ്പുട്ടി ഹാജി, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ.സൈതലവി ഹാജി,വി.പി. ബാവ പ്രസംഗിച്ചു. കൺവീനർ അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും ട്രഷറർ സി.എം. ഷെരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. വി.പി. പീച്ചു, സി.എം. ചെറീദ്, കെ.ടി. ജാഫർ, റസാഖ് . വി, ഹനീഫ. കെ.എം,കൊല്ലഞ്ചേരി അഹമ്മദ് കോയ,വി.പി. മുസ്ഥഫ, സി.എം. അബൂബക്കർ, കല്ലാക്കൻ കുഞ്ഞ, പി.കെ. ബാബു , സുബാഷ് നേത്രത്വം നൽകി.അഷ്റഫ് കളത്തിങ്ങൽ പാറ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇