ആത്മവിശ്വാസത്തിലേക്ക്കൈപിടിച്ച് ദേവധാർ

താനൂർ : കുട്ടികൾക്ക് ആത്മവിശ്വാസത്തിൻ്റെ കരുത്ത് പകർന്നു ദേവധാറിൽ സൈക്കോസോഷ്യൽ കൗൺസിലിംഗ്. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായാണ് സൈക്കോ സോഷ്യൽ കൗൺസിലിങ് യൂണിറ്റിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലനം നൽകിയത്. വിവിധ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾ അവരുടെ പ്രശ്നപരിഹരണത്തിനുള്ള സാധ്യതകൾ ആരാഞ്ഞു. ഹൈസ്‌കൂൾ ക്‌ളാസുകളിലെ കുട്ടികളാണ് പങ്കെടുത്തത്‌. ഹെൽത്ത് കൺവീനർമാർക്ക് സൈക്കോളജിക്കൽ കൗൺസിലറും ജെ സി ഐ ട്രെയ്നറുമാ യ നവാസ് കൂരിയാട് ക്‌ളാസ് എടുത്തു. ആരോഗ്യക്ലബ് കൺവീനർ കെ.ജിഷ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി എച്ച് എം വിവിഎൻ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് പി ബിന്ദു ഉദ് ഘാടനം നിർവഹിച്ചു. സ്കൂൾ കൗൺസിലർ എം. ദിൽന നന്ദി പ്രകാശിപ്പിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇