ദേവധാർ ഗവ: ഹയർ സ്കൂളിൽ5.5 കോടിയുടെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
താനുർ : സംസ്ഥാന സർക്കാർ താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ വികസന പദ്ധതികൾക്ക് ഇതിനകം 18 കോടി രൂപ വകയിരുത്തിയതായി കായിക, ന്യുന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്ത് തന്നെ കുടുതൽ ഫണ്ട് അനുവദിച്ച സർക്കാർ വിദ്യാലയം ദേവധാർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്കുളിൽ 5.5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമ്മിക്കുന്ന ഹൈസ്ക്കുൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ.എം. മല്ലിക അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം ദോപ്പാലിൽ നടന്നദേശീയ സ്കൂൾ കായിക മേളയിൽ 4 x 100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടിയ ദേവധാർ സ്കുളിലെ സി.പി.അബ്ദു റഹുഫിനെയും കേന്ദ്ര കായിക മന്ത്രാലയം നടത്തിയ പ്ലാന്റ് കോമ്പിറ്റഷൻ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സി.ആദി മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു.മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടർ കെ.പി.രമേശ് കുമാർ, താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദു റസാഖ്, അംഗം കെ.വി.ലൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. കാദർ കുട്ടി, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർഎം.മണി, താനുർ ബി ആർ . സി കോർഡിനേറ്റർ കെ.കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് വി.പി.അബ്ദുറഹിമാൻ , പ്രധാനാധ്യാപിക പി.ബിന്ദു, പി.ടി.എ. പ്രസിഡന്റ് ബാലകൃഷ്ണൻ ചുള്ളിയത്ത്, പി. അബ്ദു സമദ്, കെ.കെ.പുരുഷോത്തമൻ, ഒ.സുരേഷ് ബാബു, സിദ്ധീഖ്, ഫസൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
