സ്കൂൾ കലോൽസവ വേദിയിൽ രൂചിയേറും നാടൻ വിഭവങ്ങൾ ഒരുക്കി ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളന്റിയർമാർ

താനൂർ: സ്കൂൾ കലോൽസവ വേദിയിൽ രൂചിയേറും നാടൻ വിഭവങ്ങളും ചൂടു ചായയും തണുപ്പിച്ച നാരങ്ങാ വെള്ളവും ഒരുക്കി ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളന്റിയർമാർ. ‘സംഗതി ചൂടാണ്’ എന്ന പേരിൽ ഒരുക്കിയ ചായക്കടയിൽ എൻ എസ് എസ് വോളന്റയർമാർ അവരുടെ വീടുകളിൽ തയാറാക്കിയ അമ്പതോളം വിഭവങ്ങളാണ് വിൽപന നടത്തിയത്. പ്രശസ്ത മിമിക്രി താരം മധു കൊയിലാണ്ടിയും പ്രിൻസിപ്പൽ വി പി അബ്ദുറഹിമാനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ എം ഹംസ, വോളന്റിയർ ലീഡർമാരായ എസ് ഷിബിൻ, കെ ശിവരഞ്ജിനി , കെ ഷാദിൻ , റഷ അലി എന്നിവർ നേതൃത്വം നൽകി. എൻ എസ് എസ് യൂണിറ്റിന്റെ നേത്യത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇