താനൂർ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനം നടത്തി

താനൂർ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനം നടത്തി. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ പി പി സൈതലവി, എം അനിൽകുമാർ, സി പി അശോകൻ, ലോക്കൽ സെക്രട്ടറിമാരായ പി അജയ്കുമാർ, കെ വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഒഴൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഴൂരിൽ അഭിവാദ്യ പ്രകടനവും മധുര വിതരണവും നടന്നു. ഏരിയ കമ്മിറ്റിയംഗം അഷ്കർ കോറാട്, ലോക്കൽ സെക്രട്ടറി കെടിഎസ് ബാബു, സി കെ ജനാർദ്ദനൻ, കെ പി ഷാജി തുടങ്ങിയവർ സംസാരിച്ചു.: എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് താനൂരിൽ നടന്ന പ്രകടനം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇