പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള തീരുമാനം. മുഖ്യമന്ത്രി ഇടപെടണം

.മലപ്പുറം: പുതുവൽസരത്തോടനുബന്ധിച്ച് ഇന്ന് ഞായർ രാത്രി 8 മണി മുതൽ നാളെ തിങ്കൾ രാവിലെ ആറ് മണി വരെ കേരളത്തിൽ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള പമ്പ് ഉടമകളുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് ജനങ്ങളെ കൂടുതൽ പ്രയാസത്തിലാക്കുമെന്നും സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായ ഇടപെടൽ നടത്തണമെന്നും പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പെട്രോൾ പമ്പ് ഉടമകൾക്കും ജീവനക്കാർക്കും നേരെ ഉണ്ടാവുന്ന അക്രമങ്ങൾ തടയാൻ പുതുവൽസരത്തിൽ പോലീസ് പട്രോളിംഗ് ഊർജ്ജിതമാക്കി പെട്രോൾ പമ്പ് ഉടമകളുടെയും ജീവനക്കാരുടെയും ആശങ്കയകറ്റണമെന്നും പെട്രോൾ പമ്പുകൾ അടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇ മെയിൽ വഴി അയച്ച നിവേദനത്തിലൂടെ അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Comments are closed.