ദാറുല്‍ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് അന്തിമരൂപമായി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് അന്തിമരൂപമായി. മതവിദ്യാഭ്യാസത്തിന്റെ കാലികവത്കരണം പ്രധാന പ്രമേയമായി അവതരിപ്പിക്കുന്ന സമ്മേളനം ഡിസംബര്‍ 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വാഴ്‌സിറ്റി കാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെടും. 8 ന് വെള്ളിയാഴ്ച 3:15 ന് ദാറുല്‍ഹുദാ ശില്‍പി ഡോ. യു ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ ഖബര്‍ സിയാറത്ത് നടക്കും. അസര്‍ നമസ്‌കാരാനന്തരം സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. രാത്രി ഏഴ് മണിക്ക് ആദര്‍ശ സമ്മേളനം നടക്കും.9 ന് ശനി രാവിലെ 5:30 ന് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സും എട്ട് മണിക്ക് ‘മത വിദ്യാഭ്യാസത്തിന്റെ കാലികവത്കരണം’ എന്ന ശീര്‍ഷകത്തില്‍ അക്കാദമിക സെമിനാറും ഒമ്പത് മണിക്ക് ഹനഫീ ഫിഖ്ഹ് സെമിനാറും സ്മൃതിപഥ പ്രയാണവും സംഘടിപ്പിക്കപ്പെടും. രാത്രി 6.45 ന് നേതൃസ്മൃതി പ്രാര്‍ത്ഥനാ സമ്മേളനം നടക്കും.10 ന് ഞായര്‍ രാവിലെ 10.15 ന് സ്ഥാനവസ്ത്ര വിതരണവും ഹുദവി സംഗമവും നടക്കും. രാത്രി 6:45 ന് ബിരുദദാന സംഗമത്തോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് പ്രൗഢസമാപ്തിയാകും.

Comments are closed.