ദാറുൽ ഹുദാ ബിരുദ ദാന സമ്മേളനം രണ്ടാം ദിവസംഇസ്‌ലാമിക ദർശനം കാലിക പ്രസക്തമാണ്. മുനവ്വറലി ശിഹാബ് തങ്ങൾ

.തിരൂരങ്ങാടി: ഇസ്ലാമിന്റെ പ്രത്യയ ശാസ്ത്രം എല്ലാറ്റിനും വഴി കാട്ടി തരുന്ന ഒരു വഴി കാട്ടിയാണെന്നും ഇസ്‌ലാമിന്റെ ദർശനം കാലിക പ്രസക്തമാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ബിരുദ ദാന – നേതൃ സ്മൃതി സമ്മേളനത്തോടനുബന്ധിച്ച് നടന്ന അക്കാദമിക് സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നുതങ്ങൾ .ഇസ്ലാമിക പ്രത്യയ ശാസ്ത്രം ഒരിക്കലും പഴഞ്ചനാവുകയില്ല. ഓരോ കാലഘട്ടം കഴിയുന്തോറും ഇസ്ലാമിക പ്രത്യയശാസ്ത്രവും ദർശനവുമൊക്കെ പത്തരമാറ്റ് തിളക്കത്തോടെ അതിന്റെ പുതുമ തിളങ്ങി കൊണ്ടിരിക്കുകയാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. ചടങ്ങിൽ കെ.സി. മുഹമ്മദ് ബാഖവി അദ്ധ്യക്ഷ്യം വഹിച്ചു. എ.പി. മുസ്ഥഫ ഹുദവി അരൂർ, ഡോ: റഫീഖ് ഹുദവി കരിമ്പനക്കൽ, ഡോ: സ്വലാഹുദ്ധീൻ ഹുദവി പറമ്പിൽ പീടിക, ഡോ. സുഹൈൽ ഹിദായ ഹുദവി, കെ.എം. ളിയാഉദ്ധീൻ ഫൈസി മേൽമുറി, ഡോ: ജഅ്ഫർ ഹുദവി കൊളത്തൂർ, എം.കെ. ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, ശമീറലി ഹുദവി പള്ളത്ത്, ഡോ: അബ്ദുറഹ്മാൻ അരീക്കാടൻ പ്രസംഗിച്ചു. ഡോ: ഫൈസൽ ഹുദവി മാരിയാട് സ്വാഗതവും എം. സാലിം ഹുദവി ഇരിങ്ങാട്ടിരി നന്ദിയും പറഞ്ഞു.സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഹനഫീ ഫിഖ്ഹ് കോൺഫറൻസ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. മാലാന മുസ്തഖീം അഹ്മദ് ഫൈസി ബീഹാർ അദ്ധ്യക്ഷ്യം വഹിച്ചു. കർണാടക ജമാഅത്തെ അഹ്‌ലുസുന്ന ജനറൽ സെക്രട്ടറി മുഫ്തി ഖാസി മുഹമ്മദ് അലി മിസ്ബാഹി ജമാലി മുഖ്യാതിഥിയായി . ക കർണാടക SKSSF പ്രസിഡണ്ട് മുഫ്തി റഫീഖ് ഹുദവി കോലാർ, ഗൗസ് മുഹമ്മദ് ചന്ദ്ഖാൻ ഹുദവി മഹാരാഷ്ട്ര, ശൈഖ് സൈഫുല്ല റഹ്മാനി ആന്ധ്രാപ്രദേശ് എന്നിവർ പ്രസംഗിച്ചു.മുഫ്തി അശ്റഫ് റസാ അലീമി ഉത്തർ പ്രദേശ് സ്വാഗതവും ഇഫ്തി ഖാർ ഹുദവി മഹാരാഷ്ട്ര നന്ദിയും പറഞ്ഞു.ഇന്ന് വൈകുന്നേരം നടക്കുന്ന നേതൃസ്മൃതി പ്രാർത്ഥനാ സമ്മേളനം സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉൽഘാടനം ചെയ്യും. സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി അദ്ധ്യക്ഷ്യം വഹിക്കും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, നാസർ ഫൈസി കൂടത്തായി, ഡോ: കെ.ടി. ഹാരിസ് ഹുദവി കുറ്റിപ്പുറം പ്രസംഗിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേത്രത്വം നൽകും.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.