സൈബർ ക്രൈം ത്രില്ലെർ ചിത്രം *ബൈനറി *തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്നു.

സൈബർ ക്രൈം ത്രില്ലെർ ചിത്രം *ബൈനറി *തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്നു. ജോയ് മാത്യു, അനീഷ് മേനോൻ, കൈലാഷ്, സിജോയ് വർഗീസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ പുത്തൻ സൈബർ ക്രൈം തില്ലർ ആണ് “ബൈനറി”. മലയാള സിനിമയിൽ ഈയിടെയായുള്ള ത്രില്ലറുകളുടെ കുത്തൊഴുക്കിനിടയിൽ വ്യത്യസ്തമായ സബ് ജോണർ ആണ് ചിത്രം.ത്രില്ലർ സിനിമകളിൽ മലയാള സിനിമ പരീക്ഷിച്ചിട്ടില്ലാത്ത മേക്കിങ്ങ് സ്റ്റൈൽ ആണ് ബൈനറിയുടേത്.രണ്ട് ടൈം-ലൈനുകളിലായി നടക്കുന്ന കഥകളെ നോൺ ലീനിയറായിട്ടാണ് സിനിമയിൽ പറയുന്നത്. നവാഗതനായ ഡോക്ടർ ജെസിക് അലി സംവിധാനം ചെയ്ത ചിത്രമാണ് ബൈനറി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ജ്യോതിഷ് നാരായൺ & ബിനോയ് പി. എം. ഒറ്റ വാക്കിൽ പറഞ്ഞു തീർക്കാവുന്ന ജോനറിൽ അല്ല ചിത്രം പെടുന്നതെന്നുള്ളത് സിനിമയെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം ആണ്. സിനിമയിൽ അപ്രതീ‌ക്ഷിതമായതും എല്ലാവരേയും ഞെട്ടിക്കുന്നതും ജോയ് മാത്യുവിന്റെ പ്രകടനമാണ്. കഥാപാത്രത്തിന്റെ വ്യത്യസ്ത ഷെയ്ഡുകൾ അതിഗംഭീരമായി ജോയ് മാത്യു അവതരിപ്പിക്കുന്നു. ഒരു കൊലപാതക കുറ്റാന്വേഷണവും, ജോയ് മാത്യു നയിക്കുന്ന കുറച്ചു ചെറുപ്പക്കാരുടെ സൈബർ റോബ്ബറിയും കൂട്ടി ഇണക്കി കഥ പറയുന്ന രീതിയാണ് ബൈനറിയുടേത്. അനീഷ് രവി,നവാസ് വ ള്ളിക്കുന്ന്, കൂട്ടിക്കൽ ജയചന്ദ്രൻ, നിർമ്മൽ പാലാഴി, മാമുക്കോയ,ലെവിൻ സൈമൺ, കീർത്തി ആചാര്യ എന്നിവരും പ്രധാന വേഷത്തിലുണ്ട്.വളരെ ഫാസ്റ്റ് പേസിൽ തുടങ്ങി എവിടെയും ബോർ അടിപ്പിക്കാതെ കഥ പറഞ്ഞു പോകുന്ന ചിത്രമാണിത്. പെട്ടന്ന് പണം ഉണ്ടാക്കാൻ നോക്കുന്ന യുവ തലമുറ ചെന്ന് പെടുന്ന പ്രശ്നങ്ങളും, അവ പല വലിയ പൊല്ലാപ്പുകളിലേക്കു നയിക്കുന്നതും എല്ലാം വ്യത്യസ്തമായ സൈബർ ക്രൈം തില്ലർ ജോണറിലൂടെ സിനിമ കാണിച്ചു തരുന്നുണ്ട്. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും എങ്ങനെ വളരെ നിസ്സാരമായി സമർത്ഥരായ കുറ്റവാളികൾ കബിളിപ്പിക്കുന്നു എന്നും സിനിമ കാണിക്കുന്നു. പാരലൽ നറേറ്റിവിൽ രണ്ടും കഥകൾ കൊണ്ട് കണക്ട് ചെയുന്നത് ഈ സിനിമയിൽ വളരെ രസകരമായി അവതരിപ്പിക്കാൻ തിരക്കഥാകൃത്തുക്കൾക്കും സംവിധായകനും സാധിച്ചു. സിനിമ അവസാനിക്കുന്ന രീതി ആശയക്കുഴപ്പമുണ്ടാക്കുന്നുവോ എന്ന് പെട്ടന്ന് തോന്നുമെങ്കിലും മുന്നോട്ടു വെക്കുന്ന ചോദ്യത്തിന് മുന്നിൽ വളരെ വ്യക്തമായ ക്ലൈമാക്സ് ആണ് ബൈനറിയുടേത്. കഥ ആവശ്യപെടുന്ന രീതിയിലുള്ള മികച്ച ടെക്‌നിക്കൽ സൈഡ് ആണ് സിനിമക്കുള്ളത്, എടുത്തു പറയേണ്ടത് സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ആണ്. ഈ ജോണറിൽ മലയാളത്തിൽ ഇറങ്ങിയ നല്ല ഒരു സിനിമ തന്നെ ആണ് ബൈനറി. ധൈര്യമായി ടിക്കറ്റെടുക്കാം. വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാടും മിറാജ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമിച്ചത്. പി ആർ ഒ. എം കെ ഷെജിൻ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇