fbpx

പെണ്‍കുട്ടിയെ 51കാരനായ ബേക്കറി ഉടമ കയറിപ്പിടിച്ചു : കടയ്ക്ക് തീയിട്ട് പെണ്‍കുട്ടിയുടെ പിതാവ്

ചേരാനെല്ലൂര്‍: പലഹാരം വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ബേക്കറി ഉടമ കയറിപ്പിടിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. ചേരാനെല്ലൂരിലെ വിഷ്ണുപുരം ജംഗ്ഷനിലെ ബേക്കറി കടയുടമ ബാബുരാജാണ് കടയിലെത്തിയ 13കാരിയെ ദുരുപയോഗിക്കാന്‍ ശ്രമിച്ചത്. 51 കാരനായ ബാബുരാജിനെ ചേരാനെല്ലൂര്‍ പൊലീസ് പോക്സോ വകുപ്പുകള്‍ അനുസരിച്ച് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാല് മണിയോടെയായിരുന്നു പെണ്‍കുട്ടി ബേക്കറിയിലെത്തിയത്. മകളെ അതിക്രമിക്കാന്‍ ശ്രമിച്ച വിവരം അറിഞ്ഞതിന് പിന്നാലെ 13കാരിയുടെ പിതാവ് ബാബുരാജിന്‍റെ ബേക്കറിക്ക് തീയിട്ടു. ഏഗ്നിബാധയില്‍ കട ഭാഗികമായി നശിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു കടയ്ക്ക് തീയിട്ടത്. പോക്സോ കേസില്‍ ബാബുരാജിനെയും കടയ്ക്ക് തീയിട്ടതിന് പതിമൂന്നുകാരിയുടെ പിതാവിനേയും റിമാന്‍ഡ് ചെയ്തു.