ക്രസന്റ് എക്സ്പോ സയൻഷ്യ – 23

താനൂർ – താനാളൂർ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ സ്കൂൾ തല ശാസ്ത്ര മേള എക്സ്പോ സയൻഷ്യ 23 ഒക്ടോബർ 10 ന് നടന്നു. മലപ്പും ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി മേള ഉൽഘാടനം ചെയ്തു. “വലിയ ശാസ്ത്രജ്ഞരെ കണ്ടെത്താനും അവരെ വളർത്തിക്കൊണ്ടു വരാനും സ്കൂൾ ശാസ്ത്ര മേളക്കാവുമെന്നും എന്നാൽ ശാസ്ത്രം എല്ലാറ്റിന്റെയും അവസാന വാക്കല്ലെന്നും പ്രപഞ്ച ശക്തികളെ നിയന്ത്രിക്കുന്ന ഒരു വനുണ്ടെന്നും ആ ശക്തിയെ മറക്കരുതെന്നും തന്റെ ഉൽഘാടന പ്രസംഗത്തിൽ അദ്ധേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു . PTA പ്രസിഡണ്ട് ഉസ്മാൻ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുസ്സലാം അഹ്സനി പ്രിൻസിപ്പൽ ഇബ്രാഹിം കണ്ണൻ കുഴിയൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ക്രാഫ്റ്റ് വർക്കുകളും സ്റ്റിൽ മോഡലുകളും വർക്കിംഗ് മോഡലുകളും മറ്റു സാങ്കേതിക വിദ്യകളും കൊണ്ട് സമ്പുഷ്ടമായ സ്റ്റാളുകൾ സന്ദർശിക്കാനെത്തിയ രക്ഷിതാക്കളെ കൊണ്ടും പരിസര വാസികളെ കൊണ്ടും ക്രസന്റ് ഹൈസ്കൂൾ ജനനിഭിടമായി. ക്ലാസുകൾ തമ്മിലുള്ള മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ പത്തുo ഒമ്പതും എട്ടും ക്ലാസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സമാനം നേടിയ പ്പോൾ യു പി വിഭാഗത്തിൽ ആറ് ബി, ഏഴ് എ, ആറ് ബി. എന്നീ ക്ലാസകൾ യഥാക്രമം ഒന്നും oരണ്ടുo മുന്നും സ്ഥാനങ്ങൾ നേടി. ഇസ്ലാമിക് അധ്യാപകരുടെ നേതൃത്ത്തിൽ ഇസ്ലാമിക വിഷയത്തി .ലും എക്സ്പോ നടന്നു. സബ് ജില്ലാ തല മത്സരത്തിൽ പങ്കടുക്കാനുള്ള കാത്തിരിപ്പിലാണ് ക്രസന്റിലെ വിദ്യാർത്ഥികൾ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇