കുമ്മന്തൊടു പാലത്തിലെ റോഡിൽ വിള്ളൽ . ഗതാഗത തടസ്സം നേരിടുന്നു

.മൂന്നിയൂർ: മൂന്നിയൂർ- പെരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കുമ്മന്തൊടു പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരു വശത്ത് വിള്ളൽ രൂപപ്പെട്ടു. പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ അഞ്ച് കോടി രൂപ ചിലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും പുനർ നിർമ്മാണം നടത്തിയത്. ഇതിന്റെ ഉൽഘാടനം കഴിഞ്ഞിട്ട് രണ്ട് മാസം ആയിട്ടുള്ളു. പടിക്കൽ ഭാഗത്തു നിന്നും പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിന്റെ ഒരു വശത്താണ് വിള്ളൽ ഉണ്ടായിട്ടുള്ളത്. നിലവിലുണ്ടായിരുന്ന പാലവും റോഡും ഉയർത്തി വീതി കൂട്ടിയാണ് നിർമ്മാണം നടത്തിയത്.റോഡ് മണ്ണിട്ട് ഉയർത്തി ടാറിംഗ് നടത്തിയതിൽ ഉണ്ടായ അപാകതയാണ് വിള്ളലിന് കാരണമെന്ന് പറയുന്നു. നിർമ്മാണത്തിലെ അപാകത നാട്ടുകാർ മുമ്പും ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു. റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും കരാർ പണി ഏറ്റെടുത്തിരുന്ന മലബാർ ടെക് കമ്പനി അധികൃതരും സ്ഥലം സന്ദർശിച്ചു. നിർമ്മാണത്തിലെ കേടുപാടുകൾക്ക് ഉത്തരവാദിത്വം മൂന്ന് വർഷത്തേക്ക് നിർമ്മാണ കമ്പനിക്കാണുള്ളത്. അടിയന്തിരമായി റിപ്പയർ വർക്കുകൾ തുടങ്ങാൻ നിർമ്മാണ കമ്പനിക്ക് നിർദ്ദേശം നൽകിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർദേശം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.അഷ്റഫ് കളത്തിങ്ങൽ പാറ

97446633