സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡൻ്റും ദേശീയ വൈസ് പ്രസിഡൻറുമായിരുന്നു, ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 66 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.2009 മുതൽ സി.പി. ഐ. എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സി.ഐ. ടി.യു. സംസ്ഥാന പ്രസിഡണ്ടും ദേശീയ വൈസ് പ്രസിഡണ്ടുമായിരിക്കെയാണ് അന്ത്യം. 1987, 1996, 2001 വർഷങ്ങളിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ