സി പി ഐ എം പ്രവർത്തകർ റോഡ് ഉപരോധിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി : റോഡിൻ്റെ ശോചനീയാവസ്ഥ പരിക്കാത്തതിലും
മുനിസിപ്പൽ അധികൃതരുടെ അവഗണനയിലും പ്രതിഷേധിച്ചും സി പി ഐ എം പ്രവർത്തകർ റോഡ് ഉപരോധിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ഒന്നും രണ്ടും ഡിവിഷനുകളുടെ അതിർത്തി പങ്കിടുന്ന പതിനാറുങ്ങൽ വടക്കേ മമ്പുറം റോഡാണ് ശോചനീയമായി കിടക്കുന്നത്. പതിനാറുങ്ങൽ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ഉപരോധം. സി പി ഐ എം ഏരിയാ കമ്മറ്റി അംഗം അഡ്വ. സി ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. എം പി ഇസ്മായിൽ, സി ചന്ദ്രൻ
ഇ പി പ്രകാശൻ എന്നിവർ സംസാരിച്ചു