1300 കുടുംബങ്ങൾക്ക് വിഷു – റംസാൻ കിറ്റ് എത്തിച്ച് സിപിഐഎം

*🔴**ചെമ്മലശ്ശേരി:*വിഷു – റംസാൻ പ്രമാണിച്ച് ചെമ്മലശ്ശേരിയിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകി സിപിഐഎം.രണ്ടാംമൈൽ, റേഷൻ കട, ബേങ്കും പടി, കുണ്ടറക്കൽപ്പടി ബ്രാഞ്ചുകൾ ചേർന്നാണ് 1300 ൽ അധികം വീടുകളിൽ കിറ്റുകൾ എത്തിച്ചത്. സിപിഐ എം കുരുവമ്പലം ലോക്കൽ സെക്രട്ടറി സുബ്രഹ്മണ്യൻ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പി മുഹമ്മദ് ഹനീഫ, എൻ.പി റാബിയ തുടങ്ങിയവർ സന്നിഹിതരായി. എൻ.പി റഫീഖ്, ഇ.റസാഖ്, ബാവ എസ് ,ശരീഫ് ടി ,സലീം പി, ദാസൻ, സൈനുൽ ആബിദ്, പോക്കർ തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇