CPI-പദയാത്ര സംഘടിപ്പിച്ചു
തിരൂരങ്ങാടി.BJP- യെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നടത്തുന്ന ദേശീയ ക്യാമ്പയിൻ്റെ ഭാഗമായി സി.പി.ഐ തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി കാൽനട ജാഥ സംഘടിപ്പിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് ജാഥ ഉദ്ഘാടനം ചെയ്തു. മെട്രോ ബീരാൻ കുട്ടി അധ്യക്ഷം വഹിച്ചു. സി.പി.ഐ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ മോഹനൻ നന്നമ്പ്ര, പി.സുലോചന,സി.ദിവാകരൻ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് വർഗ ബഹുജന സംഘടനാ നേതാക്കളായ സി.കെ.കോയാമു ഹാജി,സി.ടി.മുസ്ഥഫ എന്നിവർ വിവിധ സ്വികരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ സി.പി.നൗഫൽ ജാഥ സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇