ജോയിന്റ് കൗൺസിൽ സംസ്ഥാന കാൽ നട പ്രചരണ ജാഥ സ്വീകരണം വട്ടത്താണിയിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇരുമ്പൻ സെയ്തലവി ഉദ്ഘാടനം നിർവഹിച്ചു
താനൂർ: പെന്‍ഷന്‍ നമ്മുടെ അവകാശം, സിവില്‍ സര്‍വ്വീസ് നാടിന് അനിവാര്യം, അഴിമതി നാടിന് ആപത്ത്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നാരംഭിച്ച സിവില്‍ സര്‍വീസ് സംരക്ഷണ യാത്രക്ക് താനൂർ വട്ടത്താണിയിൽ സ്വീകരണം നൽകി.സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇരുമ്പന്‍ സെയ്തലവി ഉദ്ഘാടനം ചെയ്തു.സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം വി.ബിജു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍, ചെയര്‍മാന്‍ കെ.ഷാനവാസ്ഖാൻ , കെ.മുകുന്ദന്‍, എം.എസ്.സുഗൈതകുമാരി, കെ.പി. ഗോപകുമാര്‍, നരേഷ്‌കുമാര്‍ കുന്നിയൂര്‍, പി.എസ്.സന്തോഷ്‌കുമാര്‍,വി.സി.ജയപ്രകാശ്, എന്‍.കൃഷ്ണകുമാര്‍, എ.ഗ്രേഷ്യസ്, എന്‍.പി.സലീം, എ.പി.കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദിയുടെ വെയില്‍ കൊള്ളുന്നവര്‍ എന്ന നാടകം അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കാല്‍നട ജാഥ കടന്നുവന്ന വിവിധയിടങ്ങളില്‍ ജാഥാഗങ്ങള്‍ വൃക്ഷത്തൈകൾ നട്ടു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
