കൊവിഡ് വ്യാപനം; കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കി

കൊവിഡ് വ്യാപനം തമിഴ്നാട്ടില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടെങ്കില്‍ മാത്രമേ യാത്ര അനുവദിക്കൂ. കേരളത്തിലെ തമിഴ്നാട് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ സ്കൂളുകള്‍ തുറന്നിരുന്നു.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്ത് നെഗറ്റീവ് ആയവര്‍ക്കും ഇ-പാസ് ഉള്ളവര്‍ക്കും മാത്രമേ അതിര്‍ത്തി കടക്കാന്‍ സാധിക്കൂ. വാഹന യാത്രികരെ മതിയായ രേഖകളില്ലാത്ത മടക്കി അയക്കുകയാണ്.