അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം….

സംസ്ഥാനത്ത് അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
പ്ലസ് വണ്‍ മോഡല്‍ പരീക്ഷകള്‍ നടക്കാനിരിക്കുകയാണ്. മാത്രമല്ല അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകളും ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അധ്യാപകരുടെ സാന്നിധ്യം വിദ്യാർഥികൾക്ക് അനിവാര്യമാണെന്നും അതിനാല്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കനാമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ക്ലാസും കൊവിഡ് ഡ്യൂട്ടിയുമെല്ലാം കൂടി അധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഹെല്‍ത്ത് സെന്‍ററുകളിലും പഞ്ചായത്ത് ഹെല്‍പ് ഡെസ്കുകളിലും ജാഗ്രതാ സമിതികളിലും കൊവിഡ് ഡ്യൂട്ടി ലഭിച്ച അധ്യാപകരാണ് ഓണ്‍ലൈന്‍ ക്ലാസും കോവിഡ് ഡ്യൂട്ടിയും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്നത്. സമൂഹത്തെ സഹായിക്കാനും കോവിഡ് മുന്നണിപ്പോരാളികളോടൊപ്പം പ്രവർത്തിക്കുവാനും അധ്യാപകർ സന്നദ്ധരാകുമ്പോഴും ഔദ്യോഗിക കൃത്യനിർവഹണത്തിന് അധികസമയം കണ്ടെത്തേണ്ടതായി വരുന്നു.