*സഹകരണ സംരക്ഷണ റാലിയും മഹാസംഗമവും മലപ്പുറത്ത്

*മലപ്പുറം : കേരളത്തിലെ സാധാരണക്കാരുടെ ജനജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തെ ശക്തമായി നേരിടാൻ സഹകരണ ജീവനക്കാരുടെ ജില്ലാതല സംയുക്ത സമിതിയുടെ തീരുമാനം. ചുരുക്കം ചില സഹകരണ സ്ഥാപനങ്ങളിൽ നടന്ന പണാപഹരണവും ക്രമക്കേടും ന്യായീകരിക്കുന്നില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളെടുക്കേണ്ടതുമാണ്. ഈ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഈ മേഖലയെ ഒന്നടങ്കം കളങ്കപ്പെടുത്താനുള്ള ഗൂഡനീക്കങ്ങൾ ഒറ്റക്കെട്ടായിനിന്ന് ചെറുത്തു തോല്പിക്കും.അതിന്റെ ആദ്യ പടിയായി ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും രൂപീകരിച്ചിട്ടുള്ള ജീവനക്കാരുടെ യുണിയനുകളുടെ കോ. ഓർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സഹകരണ ജീവനക്കാരെയും അണിനിരത്തിക്കൊണ്ട്,28ന് ശനിയാഴ്ച മലപ്പുറത്ത് സഹകരണ സംരക്ഷണ റാലിയും മഹാ സംഗമവും നടത്തും. മലപ്പുറം കിഴക്കെത്തലയിൽനിന്നും ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ആരംഭിക്കുന്ന റാലി കുന്നുമ്മൽ ടൗൺഹാളിൽ സമാപിക്കും. ശേഷം നടക്കുന്ന സഹകരണ സംഗമം പി. ഉബൈദുള്ള എം. എൽ. എ. ഉദ്ഘാടനം ചെയ്യും. കെ. പി. സി. സി. ജനറൽ സെക്രട്ടറിയും നിലമ്പൂർ സഹകരണ അർബ്ബൻ ബാങ്ക് ചെയർമാനുമായ ആര്യാടൻ ഷൗക്കത്ത്, സി. പി. എം. സംസ്ഥാന കമ്മിറ്റി അംഗം പി. കെ. സൈനബ, എ. ഐ. ടി. യു. സി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. സുബ്രഹ്മണ്യൻ,എച്ച്. എം. എസ്‌. സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല എന്നിവർ പ്രസംഗിക്കും. ഇത് സംബന്ധിച്ച് ചേർന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ മുസ്തഫ അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.ടി. വി. ഉണ്ണികൃഷ്ണൻ,കെ. വി. പ്രസാദ്,ഹാരിസ് ആമിയൻ, എം. രാമദാസ്, എം. കെ. ശ്യാം കുമാർ, പി. പി രാജേന്ദ്രബാബു, അനീസ് കൂരിയാടൻ എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇