fbpx

കോവിഡ് വ്യാപനം തടയാൻ നിയന്ത്രണങ്ങൾ ശക്തമാക്കണം

മലപ്പുറം ജില്ലയിലെ വിവിധ നഗരസഭ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സഹചര്യത്തിൽ മഹാമാരിയെ ഒരു പരിതി വരെ തടയിടാൻ നിലവിൽ സർക്കാർ നർദേശിച്ച നിയമങ്ങൾ പാലിച്ചാൽ സാധ്യമാവുമെന്ന് ജുനിയർ ചെമ്പർ തിരുരങ്ങാടി ചാപ്റ്റർ മുൻ പ്രസിഡണ്ട് സി വിജയൻതാനൂർ അഭിപ്രായപ്പെട്ടു, ചെമ്മാട് എലൈറ്റ് ഏജു കെഷൻ വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മിറ്റിങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കോവിഡ് ഒന്നാം തരം ഗ ത്തിൽ ജില്ലയിലെ വ്യാപാരികൾ ബസ് യാത്രക്കാർ മുതൽ മറ്റ് എല്ലാ രംഗത്ത് പ്രവർത്തിക്കുന്നവരും നിയന്ത്രണങ്ങൾ നല്ല രീതിയിൽ പാലിച്ചു വന്നിരുന്നു എന്നാൽ കോവി ഡിന്റെ: രണ്ടാം വരവോടെ നിയന്ത്രണങ്ങൾ കറഞ്ഞതുപൊലെയാണ് കണ്ടു വരുന്നത്. ഒരോ അങ്ങാടിയിൽ നോക്കിയാലും കൈ കഴുക്കുന്ന വെള്ളം സോപ്പ്.സാനിറ്റേഷർ തുടങ്ങിയവ കണാൻ സാധിച്ചിരുന്നു. അതേ സമയം ഇന്ന് അത് ജില്ലയുടെ പല ഭാഗങ്ങളിലും കണ്ടു വരുന്നത് സുലഭമായി മാറിയിട്ടുണ്ട് ഇത് തന്നെയാവാം രോഗവ്യാപനം വർദ്ധിക്കാൻ കൂടുതൽ സഹചര്യമൊരുക്കുന്നതെന്നാണ് കരുതുന്നത് അതിനാൽ എത്രയും പെട്ടെന്ന് നിയന്ത്രണങ്ങൾ പഴയപടി പാലിക്കാൻ എല്ലാവരും തയ്യാറാവാണമെന്ന് അദേഹം ആവശ്യപ്പെട്ടു, ഉള്ളാട്ട് ഈ സു ഇ സ്മായിൽ അധ്യക്ഷത വഹിച്ചു.മുതിർന്ന പത്രപ്രവർത്തകൻ അഷറഫ് തച്ചരുപടിക്കൽ, സിദ്ധീഖ് പനക്കൽ തുടങ്ങിയവർ സംസാരിച്ചു.