താനൂർ-തെയ്യാല റെയിൽവേ ഗേറ്റ്മേൽപാല നിർമ്മാണം അനന്തമായി നീളുന്നുശക്തമായ സമരവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങും……………
– താനൂർ: താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് മേൽപാല നിർമ്മാണം അനന്തമായി നീളുന്നതിനെതിരെതാനൂർ മുനിസിപ്പൽ മുസ്ലിം ലീഗ് സമരരംഗത്തിറങ്ങും.2021 ഡിസംബർ 13ന് താനൂർ വ്യാപാരഭവനിൽ ചേർന്ന ഉന്നതതല യോഗം പൈലിംഗ് ജോലികൾ തീർക്കുന്നതിന് 40 ദിവസ കാലയളവിലേക്ക് റെയിൽവേ ഗേറ്റ് അടച്ചിടാനാണ് തീരുമാനിച്ചത്.എന്നാൽ ഇത് മാസങ്ങൾ നീണ്ട് നിൽക്കുകയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് വീണ്ടും തുറക്കുകയുമാണ് ചെയ്തത്.എന്നാൽ വീണ്ടും ഗെയിറ്റ് അടക്കുകയും മേൽപാല നിർമ്മാണം മന്ദഗതിയിൽ നീളുകയുമാണ് .റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ ഈ വിഷയത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. താനൂരിൻ്റ കിഴക്കൻ മേഖലയിൽ ഉള്ള ആയിരക്കണക്കിന് ആളുകളാണ് ഇത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താനൂരിലെ വ്യാപര മേഖല തകർച്ചയുടെ വക്കിലാണ് .ഇനിയും ഈ നില തുടരാനാണ് ഭാവമെങ്കിൽശക്തമായ സമരവുമായി മുസ്ലിം ലീഗ് രംഗത്തിറങ്ങും.പ്രസിഡണ്ട് സി.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി കെ.സലാം ട്രഷറർ ടി.വി.കുഞ്ഞുട്ടി ഭാരവാഹികളായ എസ്.പി.കോയമോൻ, കെ.പി.അബ്ദുമോൻ ഹാജി, സി.പി.അഷ്റഫ് ,റഷീദ് തപ്രേരി, വി.പി.ബഷിർ ,കെ.പി.അഷ്റഫ് മാസ്റ്റർ സംസാരിച്ചു.. [adsforwp id=”35311″]
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
