താനൂർ നിയോജക മണ്ഡലത്തിൽജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാതെ മണ്ഡലം എം.എൽ.എ വി. അബ്ദുറഹിമാൻ ഒളിച്ചോടുന്നത് അപലനീയമാണ്

. താനൂർ തെയ്യാല ആർ.ഒ.ബി യുടെ നിർമ്മാണം മന്ദഗതിയിൽ ആയിട്ട് മാസങ്ങളോളമായി. രണ്ടു വർഷമായി റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. താനൂരിലെ കിഴക്കൻ മേഖലയിലെ ജനങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. താനൂരിലെ വ്യാപാര മേഖലകൾ തകർച്ചയുടെ വക്കിലാണ്. ആർ.ഒ.ബി യുടെ നിർമ്മാണം ത്വരിതപ്പെടുത്തുവാൻ മണ്ഡലം എം.എൽ.എ വി. അബ്ദുറഹിമാൻ ഒരു നടപടിയും എടുക്കുന്നില്ല. ജനങ്ങളുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ജനാധിപത്യ രീതിയിൽ സമരം നടത്തുന്ന സംഘടനകളെയും ജനകീയ കൂട്ടായ്മകളെയും സി.പി.എം. പരിഹസിക്കുകയും, ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ആണ് ചെയ്യുന്നത്. ഇത് തികച്ചും അപലനീയവും പ്രതിഷേധവും ആണ്. ജനകീയ സമരങ്ങൾക്ക് ഇടവരുന്ന കാരണങ്ങൾ പരിഹരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്യേണ്ടത്. ആർ.ഒ.ബി യുടെ പണി വേഗത്തിൽ ആക്കുവാൻ കഴിയില്ലെന്ന് മന്ത്രി തന്നെ പത്രസമ്മേളനത്തിൽ കൂടി വ്യക്തമാക്കിയ സ്ഥിതിക്ക് റെയിൽവേ ഗേറ്റ് തുറന്നു കൊടുത്ത് ചെറിയ വാഹനങ്ങൾക്ക് യാത്ര ചെയ്യുവാനുള്ള സൗകര്യം ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് 2013 ൽ താനൂരിൽ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചത്. താനൂർ ഫിഷറീസ് സ്കൂൾ സ്ഥിതി ചെയ്യുന്ന ഫിഷറീസ് വകുപ്പിന്റെ 5 ഏക്കർ ഭൂമിയിൽ മൂന്നേക്കർ ഭൂമി ഉമ്മൻചാണ്ടി സർക്കാർ തന്നെ കോളേജ് അനുവദിച്ച് ഉത്തരവിറക്കിയതും ആണ്. ഈ ഭൂമിയിൽ അന്നത്തെ താനൂർ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 14 ക്ലാസ് മുറികൾ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് താനൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി. അബ്ദുറഹ്മാൻ എം.എൽ.എ ഈ കോളേജ് ഫിഷറീസ് വകുപ്പ് അനുവദിച്ച സ്ഥലത്ത് കോളേജിനായി പണിത കെട്ടിടത്തിൽ കുട്ടികൾക്ക് പഠനം നടത്താൻ അനുവദിച്ചില്ല. അദ്ദേഹം മറ്റൊരു സ്ഥലം കണ്ടെത്തി കോളേജ് കെട്ടിടം പണിയാനാണ് ശ്രമിച്ചത്. എന്നാൽ ഏഴ് വർഷമായിട്ടും ഇന്നും താനൂരിലെ കോളേജ് വാടക കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അസൗകര്യത്തോടെയുള്ള കെട്ടിടത്തിൽ വീർപ്പുമുട്ടിയാണ് വർഷങ്ങളോളമായി കുട്ടികൾ പഠിക്കുന്നത് ഇപ്പോൾ പുതുതായി ഒന്നാം വർഷം ഡിഗ്രിക്ക് ചേർന്ന കുട്ടികൾക്ക് പഠിക്കുവാൻ സൗകര്യമില്ലാതെ വീട്ടിലിരിക്കേണ്ട ദുരവസ്ഥയിലാണ്. കോളേജിനായി പണിത കെട്ടിടം ഫലപ്രദമായി ഉപയോഗപ്പെടുത്താതെ കോളേജ് കുട്ടികളെ പ്രയാസപ്പെടുത്തുന്നത് തികച്ചും പ്രതിഷേധാർഹമാണ്. താനൂരിലെ ജനങ്ങളെ വിഡ്ഢികളാക്കി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് 26/02/2021 ന് കോളേജിന് തറക്കല്ലിട്ടു. ഈ സമയം സർക്കാർ തറക്കല്ലിട്ട ഭൂമി ഏറ്റെടുക്കുകയോ, കെട്ടിടം പണിയാൻ സർക്കാർ ടെൻഡർ നടപടി എടുക്കുക പോലും ചെയ്തിട്ടില്ല എന്ന് പിന്നീടാണ് അറിയാൻ കഴിഞ്ഞത്. 12/03/2023 തീയതിയിൽ ഏറ്റെടുത്ത് എന്ന് പറയുന്ന ഭൂമിയിൽ ആധാരം കൈമാറ്റം നടത്താൻ ഒരു പൊതു പരിപാടി സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിൽ 2024 അധ്യായന വർഷം കോളേജ് ഈ സ്ഥലത്ത് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. അത് ജനങ്ങളെയും കോളേജ് കുട്ടികളെയും കബളിപ്പിക്കുവാൻ ആണെന്ന് ഇപ്പോൾ മനസ്സിലായിരിക്കുകയാണ്. ഇതേവരെ ഏറ്റെടുത്തു എന്നു പറയുന്ന ഭൂമിയിൽ ഒരു കഷണം കല്ലു പോലും ഇട്ടിട്ടില്ല. ഇനി എത്രകാലമാണ് കോളേജ് കെട്ടിടത്തിനായി കുട്ടികൾ കാത്തിരിക്കേണ്ടത്? ജനങ്ങളെ കബളിപ്പിക്കാതെ കോളേജ് വിഷയത്തിൽ ഒരു ശാശ്വത പരിഹാരം കാണണം. കുട്ടികളുടെ പഠിക്കുവാനുള്ള അവകാശം നിഷേധിക്കരുത്. കുട്ടികൾക്ക് പഠിക്കാൻ കഴിയാതെ കുട്ടികൾ വീട്ടിലിരിക്കേണ്ട അവസ്ഥ വളരെ ഗൗരവതരമാണ്. മന്ത്രി വി. അബ്ദുറഹ്മാന്റെ സ്വഭാവത്തിന്റെ ഇരകളാവുകയാണ് താനൂർ സി.എച്ച്.എം കോളേജിലെ കുട്ടികൾ. ഇത് ഒരിക്കലും നീതീകരിക്കുവാൻ കഴിയില്ല. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോളേജിന്റെ വിഷയത്തിലും ആർ.ഒ.ബി യുടെ വിഷയത്തിലും മുസ്ലിം ലീഗ് ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകും. വാർത്താ സമ്മേളനത്തിൽ താനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എൻ. മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി എം.പി അഷറഫ് പങ്കെടുത്തു ,
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കയിൽ
+91 93491 88855