കോൺഗ്രസ്സ് സേവാദൾ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
മൂന്നിയൂർ : കോൺഗ്രസ്സ് സേവാ ദൾ ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരം അരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൂന്നിയൂർ മണ്ഡലം കോൺഗ്രസ്റ്റ് സേവാദൾ ചേളാരി പോളി ടെക്നിക്കിൽ പ്രവർത്തിച്ചിരുന്ന ഡി.സി.സി.യിൽ മുഴുവൻ സമയവും രോഗികൾക്കിടയിൽ പ്രവർത്തിച്ച സി.കെ.ഹരിദാസനെയും ഡി.സി സി യിൽ എത്തിയ മുഴുവൻ രോഗികൾക്കും നാല് നേരവും സ്വന്തം ചിലവിൽ ഭക്ഷണം നൽകിയ എൻ.എം. റഫീഖിനെയും ആദരിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈ: പ്രസിഡന്റ് റിയാസ് മുക്കോളി മൊമന്റൊ നൽകി. സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈ: പ്രസിഡന്റ് വീഷണം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി , മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീൻ ക്കുട്ടി. നിയോജക മണ്ഡലം ചീഫ് .എൻ . ശ്രീനിവാസൻ : സി.കെ. അപ്പുക്കുട്ടൻ . മുഹമ്മദ് ചനേത്ത് , പി.പി. ഖലീൽ , ചാ നേത്ത് അബ്ദു , ആഷിർമരക്കാർ. നൗഷാദ് തിരുത്തു മ്മൽ , ജാസ്മിൻ മുനീർ , നജീമ കാവുങ്ങൽ. കെ.പി. മുഹമ്മദ് : ജാവിദ് ആലുങ്ങൽ. സി.കെ.രാജീവ് . എന്നിവർ സംസാരിച്ചു.