fbpx

ഒരു പൊൻതിരിയിൽ നിന്നും ശത ജ്വാലയായി ജ്വലിക്കുന്ന ഭാരത് ജോഡോ ദീപം തെളിയിച്ച് രാഹുൽ ഗാന്ധിയെ വരവേൽക്കാൻ ഒരുങ്ങി കോൺഗ്രസ്സ്

തൃശൂർ.വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കുന്നതുവരെ, ഭാരതത്തെ വീണ്ടും ഒന്നിപ്പിക്കും വരെ കാൽനട ജാഥ തുടരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുക്കാട്ടുകരയിൽ ഭാരതത്തെ യോജിപ്പിക്കുക എന്ന ആശയത്തിൽ ഭാരത് ജോഡോ ദീപം തെളിയിച്ചു. മുൻ മേയറും, ഡിസിസി വൈസ് പ്രസിഡണ്ടുമായ ഐ.പി.പോൾ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർ ശ്യാമള മുരളീധരൻ, നിധിൻ ജോസ്, പി.വേണുഗോപാൽ, ചന്ദ്രൻ വെളുത്തേടത്ത്, ചന്ദ്രൻ കോച്ചാട്ടിൽ, ഇ.എസ്.മാധവൻ, ആന്റോ.കെ.കെ, ജോബി.കെ.ജെ, വിൽസൻ.സി.എ, അജി പല്ലിശ്ശേരി, രാധാകൃഷ്ണൻ, ടോണി ആമ്പക്കാടൻ, ഗിരിജ കുന്നമ്പത്ത്, തങ്ക ബേബി, രമ വത്സകുമാർ, റിസ്വാന എന്നിവർ നേതൃത്വം നൽകി.