കോൺഗ്രസ് കൺവെൻഷനും കാരണവന്മാർക്ക് ആദരവും
തിരൂരങ്ങാടി: കോൺഗ്രസിനെ നെഞ്ചേറ്റിയ നന്നമ്പ്ര പഞ്ചായത്തിലെ കാരണവന്മാരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗർ അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന പുതിയ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞിയുടെ സ്ഥാനാരോഹണ കൺവെൻഷനിലാണ് പഴയ തലമുറയിലെ കാരണവന്മാരെ ആദരിച്ചത്. നന്നമ്പ്രയുടെ കവിയത്രി കെ. കമലാദേവി, പൊതുയി ടശുചീകരണം ജീവിതചര്യയാക്കിയ കെ.പി മോഹനൻ, പ്രവാസികളായ ഒ.ടി ബഷീർ, അബ്ദുറബ്ബ് മണിപറമ്പത്ത്, അബ്ദുൽകരീം കാവുങ്ങൽ, മുഹമ്മദ്കുട്ടി പന്തപ്പിലാക്കൽ, സി.കെ റജീന ഫൈസൽ, മുഹ്സിന ഷാക്കിർ, എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കൺവെൻഷൻ ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുൻ മണ്ഡലം പ്രസിഡണ്ട് എൻ.വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പർ അഡ്വ: ഫാത്തിമ റോഷ്ന, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ഡോ: യു.കെ അഭിലാഷ്, ഇ.പി രാജീവ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ, നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.പി ഹൈദ്രോസ്കോയ തങ്ങൾ, കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡണ്ട് പി.കെ.എം ബാവ, ഷംസുദ്ധീൽ മച്ചിങ്ങൽ, പച്ചായി മുഹമ്മദാജി യു.വി അബ്ദുൽ കരീം, രവി നായർ കൊല്ലഞ്ചേരി, സജിത്ത് കാച്ചീരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.പി മുനീർ എന്നിവർ സംസാരിച്ചു. ഹണീഷ് പുല്ലാണി സ്വാഗതവും ദാസൻ കൈതക്കാട്ടിൽ നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇