തെന്നല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.വി.സൈതാലി ചുമതലയേറ്റു.
തിരൂരങ്ങാടി:തെന്നല മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി കെ.വി.സൈതാലി ചുമതലയേറ്റു.കോഴിച്ചെന ലൈവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങ് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൾ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഖാദർ പന്തക്കൻ അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി ,നാസർ .കെ തെന്നല , തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മോഹനൻ വെന്നിയൂർ,പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കുഞ്ഞു ഹാജി,പെരുമണ്ണ മണ്ഡലം പ്രസിഡൻ്റ് ഉമ്മർ സി.കെ,തിരുരങ്ങാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശംസുദ്ധീൻ മച്ചിങ്ങൽ ,തിരൂരങ്ങാടി യൂത്ത്കോൺഗ്രസ് പ്രസിഡൻ്റ് ബുശുറുദ്ധീൻ തടത്തിൽ ,കാരയിൽ മുഹമ്മദ്,അക്ബർ വരിക്കോട്ടിൽ ,അബ്ദുഹ്ഹജി മണ്ണിൽ ,ഷാജഹാൻ മുണ്ടശ്ശേരി ,റഫീഖ് ചോലയിൽ ,സാദിഖ് ഇഖുവാ ,ഫവാസ് ബാബു മണ്ണാർപ്പടി ,നിസാർ ,ശാഹുൽ ഹമീദ് ,അൻവർ , മൊയ്‌ദീൻ കുഞ്ഞു ,കരീം ,ലത്തീഫ് പാറപ്പുറം എന്നിവർ സംസാരിച്ചു. തെന്നലമണ്ഡലം യൂത്ത്കോൺഗ്രസ് പ്രസിഡൻറായി രണ്ട് തവണയും തെന്നല പഞ്ചായത്ത് ജനപ്രതിനിധിയായും കെ.വി.സെതാലി പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ തെന്നലമണ്ഡലം ജനറൽ സെക്രട്ടറിയായിചുമതല വഹിച്ച്കൊണ്ടിരിക്കെയാണ് പ്രസിഡൻ്റായി സൈതാലിയെ നേതൃത്വം പ്രസിഡൻ്റായി പ്രഖ്യാപിച്ചത്.ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സുധീഷ് പള്ളിപ്പുറത്ത് സ്വാഗതവും തെന്നല മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സലാം തെന്നല നന്ദിയും പറഞ്ഞു.ഫോട്ടോ:കെ.വി സൈതാലിക്ക് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽമജീദ് മിനുറ്റ്സ് ബുക്ക് കൈമാറുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇