ഫലവും തണലും ;ഫലവൃക്ഷ തൈകൾ നട്ട് കിസാൻ കോൺഗ്രസ്സ് .
തിരൂരങ്ങാടി : കിസാൻ കോൺഗ്രസ്സ് പെരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.മണ്ഡലം കമ്മിറ്റിയുടെ “ഫലവും തണലും” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഫല വൃക്ഷ തൈ നടീൽ പെരുവ ള്ളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ.സി അബ്ദുറഹ്മാൻ ഹാജി ഉദ്ഘാ ടനം ചെയ്തു. പറമ്പിൽ പീടിക എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ കിസാൻ കോൺ ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പള്ളി ക്കര ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു .ഇരുനൂറോളം തണൽ മരങ്ങളടക്കം ഫലവൃക്ഷ തൈ കൾ നടുകയും , കഴിഞ്ഞ കാല ങ്ങളിൽ നട്ടു പിടിപ്പിച്ച മരങ്ങൾ ക്ക് ജൈവ വളം ചെയ്തു. പെരു വള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി അഞ്ചാലൻ അഷ്റഫ് ,കിസാൻ കോൺഗ്രസ്സ് വള്ളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറികാരാടൻമുനീർ ,പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ അറക്കൽ ആയിശ ഫൈസൽ ,അഞ്ചാലൻ കബീർ എന്നിവർ പങ്കെടുത്തു.
(ചിത്രം – കിസാൻ കോൺഗ്രസ്സ് പെരുവള്ളൂരിൽ വൃക്ഷ തൈ കൾ നടുന്നു.)