വിജയികൾക്ക് സ്നേഹാദരം
“പന്താരങ്ങാടി എ.എം. എൽ. പി സ്കൂളിൽ വിവിധ മേളകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ രക്ഷിതാക്കളുടെയും പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ആദരിച്ചു. തിരൂരങ്ങാടി മുൻസിപ്പാലിറ്റി തല കലാ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനത്തിന്വിദ്യാലയം അർഹത നേടിയിരുന്നു.ശാസ്ത്രമേള ,കായിക മേള വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റ് വിതരണവും, തിരൂരങ്ങാടി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർമാരായ മുസ്തഫ പാലാത്ത്, അബ്ദുൽ അസീസ് എന്നിവർ ചേർന്ന് നിർവഹിച്ചു . ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി.പി ഇസ്മായിൽ ,വൈസ് പ്രസിഡണ്ട് ഷംസുദ്ദീൻ സി.റ്റി,എം.ടി.എ വൈസ് പ്രസിഡന്റ് ജസീന, പ്രധാന അധ്യാപിക എ .വനജ അധ്യാപകരായ മുഹമ്മദ് റിഷാൽ, മുഹമ്മദ് ബാവ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇