ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

**താനൂർ എസ് എം എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയുണ്ടായി. 2023 ജൂൺ 14 ന് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ റസാക്ക് അവർകൾ അധ്യക്ഷനായ പരിപാടിയിൽ താനൂർ നഗരസഭ അധ്യക്ഷൻ ശ്രീ ഷംസുദ്ദീൻ പി പി ഉദ്ഘാടനം ചെയ്തു മലപ്പുറം ഡയറ്റിലെ സീനിയർ ലെക്ചർ ശ്രീമതി നിഷ പന്താവൂർ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ മജീഷ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും, എസ്എംസി ചെയർമാൻ ശ്രീ ഷറഫുദ്ദീൻ, സ്കൂൾ മാനേജർ ശ്രീ സമദ് ഹാജി, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് ഇഖ്ബാൽ, പിടിഎ വൈസ് പ്രസിഡൻറ് ശ്രീ അഷറഫ്, സ്ക്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ശ്രീ മുഹമ്മദ് റാഫി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന നന്ദി അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇