fbpx

വേദവ്യാസൻ അനുസ്മരണ യോഗവും ഫോട്ടോ അനാച്ഛാദനവും നടത്തി

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിലെ കോൺഗ്രസ്സ് അനുകൂല സംഘടനയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വേദവ്യാസന്റ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. യൂണിവേഴ്സിറ്റിയിലെ ഗാന്ധി ചെയറിൽ നടന്ന അനുസ്മരണ യോഗം കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം എൽ എ. ഫോട്ടോ അനാച്ഛാദനം നടത്തി ഉദ്ഘാടനം ചെയ്തു
ഒരു പൊളിറ്റിക്കൽ ഡിക് ഷണറി ആയിരുന്ന വേദവ്യാസൻ പൊതു പ്രവർത്തകരെ വളർത്തിയെടുക്കുന്നതിൽ അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .
രാജീവ് ഗാന്ധി കൾച്ചറൽ ആന്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.എം.സി.കെ. വീരാൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡണ്ട് അഡ്വക്കേറ്റ് വി. എസ്. ജോയ് അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ്സിന്റെ ഒരു നൂറ്റാണ്ട് കാലാത്തെ ചരിത്രം കൈ വെള്ളയിലിട്ട് അമ്മാനമാടാൻ കഴിവുള്ള ഒരു അസാമാന്യ പണ്ഡിതനായിരുന്നു വ്യാസേട്ടൻ എന്ന് വി എസ് ജോയ് അനുസ് മരണ പ്രഭാഷണത്തിൽ പറഞ്ഞു. വേദവ്യാസന്റെ സഹധർമ്മിണി ഉഷ, മക്കൾ സന്ദീപ്, ശരണ്യ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ട്രസ്റ്റ് ഭാരവാഹികളായ ആർ.എസ്. പണിക്കർ, പി. പ്രേമരാജൻ, ഗാന്ധി ചെയർ വിസിറ്റിംഗ് പ്രൊഫസ്സർ ഡോ. ആർസു എന്നിവർ സംസാരിച്ചു.