കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹായധനം വിതരണവും കുടുംബ സംഗമവും നടത്തി

തൃപ്പനച്ചി യിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ സഹായ വിതരണം ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പനച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പനച്ചി യൂണിറ്റ് കുടുംബ സംഗവും സഹായ ധനകൈമാറ്റവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു . കുടുംബസുരക്ഷാ പദ്ധതിയിലൂടെ മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് നല്‍കുന്ന പത്ത്ലക്ഷം രൂപ ജില്ലാ ജനറല്‍ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ് കൈമാറി. ജില്ലാകമ്മിറ്റി നേരിട്ട് നല്‍കുന്ന മുപ്പതിനായിരം രൂപ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി.വി മനാഫ് കുടുംബത്തിന് നല്‍കി. യൂണിറ്റ് പ്രസിഡന്റ് പി. അബുബക്കര്‍ അധ്യക്ഷനായി. പുല്‍പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹിമാന്‍ വൈസ് പ്രസിഡന്റ് നുസ്രീന മോള്‍ . ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വാള പ്ര കോമുകുട്ടി . ഒ. പി.കുഞ്ഞാപ്പു ഹാജി . പി.ടി. അബ്ബാസ് ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ സെക്രട്ടറിമാരായ ബെസ്റ്റ് മുസ്സഫ . നാസര്‍ ടെക്‌നോ . ഹക്കിം ചങ്കരത്ത് . വാര്‍ഡ് മെമ്പര്‍മാരായ ശ്രീദേവി . സി.എച്ച് സൈനബ . കദീജ ടീച്ചര്‍ . വിളക്കത്തില്‍ രാധാമണി . സി.എച്ച് കുഞ്ഞാപ്പ . ഡോക്ടർ :കെ.എം.ഇബ്രാഹിം., പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി.എ.കരിം സ്വാഗതവും , ട്രഷറര്‍ ടി.പി. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇