അനുഭാവ സത്യാഗ്രഹവും അഭിവാദന ജാഥയും നടത്തി

*.മലപ്പുറം : മലപ്പുറം കളക്ടറേറ്റിന് മുന്നിലെ, മദ്യനിരോധന സമിതിയുടെ , അനിശ്ചിതകാല സത്യാഗ്രഹവേദിയിൽ ,24-ാം ദിവസമായ ഇന്ന് ഐ.എസ് എം (മർക്കസുദ്ദവ ] മലപ്പുറം വെസ്റ്റ് ജില്ല അനുഭാവ സത്യാഗ്രഹം നടത്തി.കണ്ണൂർ ജില്ലാമദ്യനിരോധന സമിതി പ്രവർത്തകർ ജാഥയായി എത്തി , സമരക്കാർക്ക് അഭിവാദ്യമർപ്പിച്ചു. കണ്ണൂർജില്ലാ സർവോദയ മണ്ഡലം നേതാവ് പവിത്രൻ കോതേരി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.ഡോ.റജൂൽ ഷനീസ്,റാഫി കുന്നുംപുറം, നിയാസ് രണ്ടത്താണി, ആബിദ് താനാളൂർ, ടി. ചന്ദ്രൻ കണ്ണൂർ, അബ്ദുറഹിമാൻ പരപ്പനങ്ങാടി, മജീദ് മാടമ്പാട്ട്, എ .രഘു, കെ.എസ് .വർഗീസ്,ഇയ്യച്ചേരി പദ്മിനി, നിഷാദ് മടപ്പള്ളി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നവീകരിച്ച സമരപ്പന്തൽ ഐ.എസ്.എം. നേതാക്കൾ ചേർന്ന് സത്യാഗ്രഹ സമിതിക്ക് സമർപ്പിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ബാപ്പു വടക്കയിൽ റിപ്പോർട്ട്

+91 93491 88855