താനൂർ റെയിൽവേ ഡെവലപ്പ്മെന്റ് കമ്മിറ്റി അനുശോചന യോഗം ചേർന്നു

.താനൂർ : താനൂർ ഊട്ടി കോളനിയിൽ താമസിക്കുന്ന എരനല്ലൂർ എ എം എൽ പി school റിട്ടയേഡ് അദ്ധ്യാപകനായ വി കെ വാമദേവൻ മാസ്റ്ററുടെ നിര്യാണത്തിൽ താനൂർ റെയിൽവേ ഡെവലപ്പ്മെന്റ് കമ്മിറ്റി അനുശോചിച്ചു. ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ ദീർഘകാല മെമ്പർ ആയ മാസ്റ്റർ കമ്മറ്റി നടത്തിയ എല്ലാ സമരങ്ങളിലും നിറ സാന്നിധ്യമായിരുന്നു. അനുസ്മരണ യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് മലപ്പുറം ജില്ലാ ചെയർമാൻ ഒ കെ ബേബി ശങ്കർ, കെ ജനചന്ദ്രൻ മാസ്റ്റർ, ബാപ്പു വടക്കയിൽ, ഒ സുരേഷ്ബാബു, എം. സന്തോഷ്‌ കുമാർ, എം പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.