ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് കാറിന്റെ തുറന്ന ഡോറില്‍ തൂങ്ങി പ്രധാനമന്ത്രി യാത്ര നടത്തി എന്നാണ് പരാതി

*🚨 കൊച്ചി :*കൊച്ചിയിലെ റോഡ് ഷോയില്‍ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് കാറിന്റെ തുറന്ന ഡോറില്‍ തൂങ്ങി പ്രധാനമന്ത്രി യാത്ര നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരന്‍. ഡി.ജി.പിക്കും മോട്ടോര്‍ വാഹനവകുപ്പിനുമാണ് പരാതി നല്‍കിയത്. ട്രാഫിക് നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ആരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അതിനാല്‍ പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം കാറിന്റെ ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി റോഡരികില്‍ നിന്നവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മുന്നോട്ട് നീങ്ങിയത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇