താനൂരിൽ ജില്ലാ റസ്ക്യൂ ടീമിനോടൊപ്പം ചേർന്ന് രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത റഹ്മത്ത് , ഗീത എന്നിവർക്ക് ആദരവ് നൽകുന്നു.

മലപ്പുറം ജില്ലയിലെ താനൂരിൽ ഉണ്ടായ ബോട്ടപകടവുമായി ബന്ധപ്പെട്ട രക്ഷാ ദൗത്യത്തിൽ സ്തുത്യർഹമായ സേവനം മലപ്പുറം ജില്ലാ റസ്ക്യൂ ടീമിനോടൊപ്പം ചേർന്ന് രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻന്റെ പ്രവർത്തകരായ റഹ്മത്ത് , ഗീത എന്നിവർക്ക് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ മലപ്പുറം തിരൂർ സെൻട്രൽ ടാക്സി സ്റ്റാൻഡിൽ വച്ച് ആദരവ് നൽകുന്നു. സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തകരാണ് ഇവർ. ട്രോമാ കെയർനോടൊപ്പവും എമർജൻസി റെസ്ക്യൂ ടീമിനൊപ്പം-17 വർഷക്കാലമായി പ്രവർത്തിക്കുന്ന അനാഥരായവർ മരണപ്പെട്ടാൽ പോലീസിനൊപ്പം പോസ്റ്റുമോർട്ടം നടപടികൾ ചെയ്യുന്നതിനു വേണ്ടിയുള്ള സഹായങ്ങൾക്കും അപകടത്തിൽപ്പെട്ട ചിന്നഭിന്നമായി പോകുന്ന ശരീര ഭാഗങ്ങൾ പോലീസിന്റെ നിർദ്ദേശാനുസരണം സ്വരൂപിച്ച കവറുകളിലാക്കി ഇൻക്വസ്റ്റ് പൂർത്തീകരിച്ച് പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മറവ് ചെയ്യുവാനും വേണ്ടിയുള്ളസേവനം ചെയ്യുന്ന വ്യക്തിത്വമാണ് റഹ്മത്ത്. തന്റെ ഉപജീവനമാർഗ്ഗം ആയ ഡ്രൈവിംഗ് തൊഴിലിനോടൊപ്പം ആണ് ട്രോമാകെയറിലും റെസ്ക്യൂ ടീമിലും പ്രവർത്തിക്കുന്നത് ഈ പുണ്യ പ്രവർത്തിയിൽ പരാധീനകളും കഷ്ടപ്പാടുകളും ശാരീരികവും മാനസികമായ വെല്ലുവിളികളെ അതിജീവിച്ച്. അപകടത്തിൽ പെടുന്നവരെയും ജീവൻ നഷ്ടപ്പെടുന്നവർക്ക് വേണ്ടിയും സേവനമാണ് ജീവിതത്തിലെ പുണ്യ പ്രവർത്തി എന്ന മനസ്സുകൊണ്ട് ഉറച്ചു തീരുമാനിച്ചു 24 മണിക്കൂറും മറ്റെല്ലാ ബുദ്ധിമുട്ടുകളും മാറ്റിവച്ച് പ്രവർത്തിക്കുവാൻ യാതൊരുവിധ മടിയും കാണിക്കാറില്ല റഹ്മത്ത് ഓട്ടിസം ബാധിച്ച 30 വയസ്സുള്ള ഒരു മകൾ റഹ്മത്തിന് ഉണ്ട് . തന്റെ ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും ജീവിതത്തിൽ പരാജയപ്പെടുകയില്ല എന്ന നിശ്ചയദാർഢ്യത്തോടെ. സേവനങ്ങൾക്കും മകളുടെസംരക്ഷണത്തിനും ഒരു കുറവും വരുത്താതെ തന്നെ തൊഴിലായ ഡ്രൈവിങ്ങും റഹ്മത്ത് ഉത്തരവാദിത്വബോധത്തോടെ തന്നെനിറവേറ്റുന്നു.സുഹൃത്തായ ഗീതയും. റഹ്മത്തിനോടൊപ്പം ഈ പ്രവർത്തികളിലെല്ലാം സജീവ സാന്നിധ്യമാണ്. അവിവാഹിതയായ ഗീതയ്ക്ക് മാതാപിതാക്കൾ ഇല്ല റഹ്മത്തും ഗീതയും ഒരു വീടിന്റെ രണ്ടു നിലകളിലായി വാടകയ്ക്ക്ആണ് താമസം. രണ്ടുപേരും ഗവൺമെന്റ് ഹോസ്പിറ്റൽ അമ്മയും കുഞ്ഞും എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ആണ് വാഹനം ഓടുന്നത് നിലവിൽ കൃത്യമായ രീതിയിൽ ശമ്പളം പോലും ഇവർക്ക് ലഭിക്കുന്നില്ല എന്ന വസ്തുത നിലനിൽക്കുന്നു ഈ പരാധീനതകൾക്കിടയിൽ. ജീവിക്കുവാൻ ഇവർ നന്നായി കഷ്ടപ്പെടുന്നു. ഈ വിഷമങ്ങൾക്കിടയിൽ എല്ലാം ഇവർ ചെയ്യുന്ന പുണ്യ പ്രവർത്തികൾ മാതൃകാപരമാണ്. ഒരു സമൂഹത്തിന് നൽകുന്ന സന്ദേശമാണ് ഇവരുടെ പ്രവർത്തി. സേവനം കടമയാണ് ദൗത്യമാണ്എന്ന് തിരിച്ചറിയുന്ന ഇവർ. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ എന്ന സംഘടനയുടെ അഭിമാനമാണ് ഇവർ എല്ലാവർക്കും ഒരു മാതൃകയായിമാറിയിരിക്കുന്നു….. ഇവരുടെ ജീവിതം തന്നെയാണ് സമൂഹത്തിനുമുന്നിൽ ഇവർ പകർന്നു നൽകുന്ന സന്ദേശം…

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇