ഇസ് ലാമോഫോബിയയെ ചെറുക്കുക – എം.കെ മുഹമ്മദലി

തിരൂർസമൂഹത്തിൽ ഭിന്നിപ്പും ധ്രുവീകരണവും നടത്തുന്ന ഫാസിസ്റ്റ് ശക്തികളെ തിരിച്ചറിയുകയും അതിനെ എല്ലാ സമൂഹങ്ങളുടെയും സഹകരണത്തോടെ ചെറുക്കുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള സംസ്ഥാന അസി:അമീർ എം.കെ.മുഹമ്മദലി സാഹിബ് പ്രസ്താവിച്ചു. കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക ലിബറലിസം സമൂഹങ്ങളെ അപകടകരമായ മൂല്യച്യുതിയിലേക്ക് നയിക്കും. അതിനെ തടയിടാൻ വ്യാപകമായ ബോധവത്ക്കരണം നടത്താൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.ജമാഅത്തെ ഇസ്‌ലാമി തിരൂർ ,തലക്കാട് ഏരിയകളുടെ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ് ലാമി ജില്ലാ സെക്രട്ടറി ഡോ: നാസർ കുരിക്കൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.നസീർ, സെക്രട്ടറി വി.പി.എ. ശാക്കിർ, ഹംസ ഉമരി, വി.കെ. അബൂബക്കർ, കെ. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇