fbpx

പന്താരങ്ങാടി എ എം എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി കളറിംഗ് ക്യാമ്പ് നടത്തി

തിരൂരങ്ങാടി:
പന്താരങ്ങാടി എ എം എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി കളറിംഗ് ക്യാമ്പ് നടത്തി. സ്കൂൾ പരിസരത്തെ അംഗനവാടികളിൽ നിന്നായി 200 ഓളം കുരുന്നു പ്രതിഭകൾ പങ്കെടുത്തു .
കുഞ്ഞിക്കൈകളാൽ വർണ്ണപ്പൊലിമയേകിയ ചിത്രങ്ങൾ കുരുന്നു മനസ്സുകളിൽ കൗതുകവും ആ വേശവും നിറച്ചു.

തിരൂരങ്ങാടി എസ് .എസ് .എം കോളേജിലെ അധ്യാപകനായ ഷാനവാസ് പറവണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡണ്ട് സി.പി ഇസ്മായിൽ , പ്രധാനധ്യാപിക എ.വനജ ,വി.പി ഹാരിസ് ,കെ.പി പുഷ്പ എന്നിവർ പരിപാടിയിൽ ആശംസകൾപ്പിച്ച് സംസാരിച്ചു.
പ്രൈമറി അധ്യാപകരായ പി.പ്രജിഷ , റാഫിയ,കെ.റജീന പ്രീപ്രൈമറി അധ്യാപക വിദ്യാർത്ഥികളായ റുക്സാന സാജിത ശ്രീപ്രിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.