പൊന്മുണ്ടത്ത് കൂറ്റൻ കുടക്കല്ല്;**- ഇതുവരെ കണ്ടെത്തിയതിൽ വലുതെന്ന് നിഗമനം

തിരൂർ: മലബാറിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതെന്നു കരുതുന്ന കുടക്കല്ല് പൊന്മുണ്ടത്ത് കണ്ടെത്തി. വ്യക്തിയുടെ സ്ഥലത്താണ് ഇത് കണ്ടെത്തിയത്. ചെങ്കല്ലിൽ നിർമിച്ച ഇത് 5 ചെങ്കൽ കാലുകളിലായാണ് സ്ഥാപിച്ചിട്ടുള്ളത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

238 സെമീ ഉയരമുള്ള കാലുകളുടെ ചുറ്റളവ് 415 സെമീ. ഇത്രയും ഭീമാകാരമായ കുടക്കല്ല് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നു ഓറൽ ഹിസ്റ്ററി റിസർച് ഫൗണ്ടേഷൻ ഡയറക്ടറും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെല്ലോയുമായ തിരൂർ ദിനേശ് പറഞ്ഞു. കല്ല് ജെസിബി ഉപയോഗിച്ച് എടുത്തുമാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. ഇതുവരെ മലബാറിൽ കണ്ടെത്തിയ ഇത്തരം കല്ലുകൾ സർക്കാർ സംരക്ഷിക്കുന്നുണ്ടെന്നും ഇതും അത്തരത്തിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തിരൂർ ദിനേശ് ആർഡിഒയ്ക്ക് നിവേദനം നൽകി. ഇക്കാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടറെ അറിയിക്കുമെന്ന് ആർഡിഒ അറിയിച്ചു.