തീരദേശ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു

താനൂർ: ഒക്ടോബർ 17, 18, 19 തിയതികളിൽ നടക്കുന്ന താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പൂർവ്വ വിദ്യാർത്ഥി സംഘടന ഉസ് വ (uswa) തീരദേശ വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു. പറവണ്ണയിൽ നിന്നാരംഭിച്ച യാത്ര ഒട്ടുംപുറം ഫാറൂഖ് പള്ളി പരിസരത്ത് സമാപിച്ചു.പറവണ്ണയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മഹല്ല് പ്രസിഡന്റ് കെ.പി അബ്ദുൽ ഗഫാർ മൗലവി ജാഥാ ക്യാപ്റ്റൻ ഡോ. സയ്യിദ് ശാക്കിർ തങ്ങൾക്ക് പതാക കൈമാറി. പറവണ്ണ മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാരുടെ ഖബർ സിയാറത്തിന് സലീം ഹുദവി മറ്റത്തൂർ നേതൃത്വം നൽകി. ബഷീർ പാലക്കാവളപ്പിൽ, എം.വി മജീദ് പറവണ്ണ, റഈസ് ഹുദവി കടലുണ്ടി, പി.ടി അലി ഹാജി, സലാം ഹുദവി മമ്പുറം, പി.എം അലി ഹുദവി, ഉസ്മാൻ ഹുദവി, കെ.എസ് സഫ്‌വാൻ ഹുദവി, ഹൻഷിദ് ഹുദവി, അമീൻ ഹുദവി, സൽമാൻ ഹുദവി സംബന്ധിച്ചു. ഫാറൂഖ് പള്ളി പരിസരത്ത് നടന്ന സമാപന സംഗമം ഡോ. ഇസ്മാഈൽ ഹുദവി ചെമ്മലശ്ശേരി ഉദ്ഘാടനം ചെയ്തു ജാബിർ ഹുദവി പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.*ജാഥ ക്യാപ്റ്റൻ ഡോ. സയ്യിദ് ശാക്കിർ തങ്ങൾക്ക് പറവണ്ണ മഹല്ല് പ്രസിഡന്റ് കെ.പി ഗഫാർ മൗലവി പതാക കൈമാറുന്നു*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇