തീരശുചീകരണം നടത്തി

താനൂർ: ദേവിവിദ്യാനികേതൻ താനൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം താനൂർ മുൻസിപ്പൽ ചെയർമാർ പി.പി ഷംസുദ്ധീൻ നിർവ്വഹിച്ചു.വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി തീരുവാൻ ഇത്തരം പരിപാടികൾ പ്രേരണാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി ദേവി വിദ്യാനികേതൻ താനൂർ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ,അധ്യാപകർ, സമിതിയംഗങ്ങൾ എന്നിവർ ചേർന്ന് താനൂർ ഒട്ടുംപുറം തൂവൽ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് താനൂർ മുൻസിപ്പാലിറ്റിക്ക് കൈമാറി. വിദ്യാലയ സമിതി സെക്രട്ടറി പി.കെ സേതുമാധവൻ, പ്രസിഡൻ്റ് ടി .വാസു, യു ബാലൻ, ഹരിദാസൻ ,അധ്യാപകരായ ശ്രീ ഷാജു ,ശ്രീമതി ജയപ്രഭ, ശ്രീമതി സ്വപ്ന എന്നിവർ നേതൃത്വം നൽകി..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്ക യിൽ

+91 93491 88855