സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല സി.പി.ജോണ്‍

തിരൂരങ്ങാടി: കേരളത്തിലെ ഗ്രാമീണ സമ്പത്ത്ഘടനയുടെ നട്ടല്ലായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഏതു നീക്കത്തേയും ശക്തമായി ചെറുക്കണമെന്നും അഴിമതിക്കാരായവരെ കല്‍തുറങ്കില്‍ അടക്കാന്‍ സര്‍ക്കാര്‍ തെയ്യാറാകണമെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ ആവശ്യപ്പെട്ടു. കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എച്ച്.എം.എസ്) പത്താം സംസ്ഥാന സമ്മേളനം ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓക്കിയും കോവിഡും മറ്റ് പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ട്ടിച്ചപ്പേള്‍ അന്ന് താങ്ങും തണലുമായി നിലകൊണ്ടതും സര്‍ക്കാറിനെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്നതും കോവിഡ് കാലത്ത് വായ്പ്പക്കാര്‍ക്ക് തിരിച്ചടവിന് മൊറോട്ടോറിയം പ്രക്യാപിച്ചതും കേരളത്തിലെ സഹകരണ മേഖലയായിരുന്നു എന്നകാര്യം സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉന്നമിടുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് വര്‍കേഴ്‌സ് ഫെഡറേഷന്‍ എച്ച്.എം.എസ് സംസ്ഥാന പ്രസിഡണ്ട് കൃഷ്ണന്‍കോട്ടുമല അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍.സി സുമോദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച്.എം.എസ് സംസ്ഥാന ജറല്‍ സെക്രട്ടറി ടോമി മാത്യൂ, അഡ്വ: സി.എസ് സ്വാതികുമാര്‍, കെ.പി പ്രകാശന്‍, അഷറഫ് മണക്കടവ്, പി.പി ഫൗസിയ, സുധീഷ് കടന്നപള്ളി, കെ.രവീന്ദ്രന്‍, കാഞ്ചനമേച്ചേരി, വാസുകാരയില്‍ എം.ബി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡണ്ട് കൃഷ്ണന്‍കോട്ടുമല പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. കൃഷ്ണന്‍കോട്ടുമലയെ പ്രസിഡണ്ടായും വര്‍ക്കിംഗ് പ്രസിഡണ്ടായി അഷറഫ് മണക്കടവ്, വൈസ് പ്രസിഡണ്ടുമാരായി കെ.രവീന്ദ്രന്‍, ജോതി പേയാട്, എം.എസ് സഫീര്‍, ജനറല്‍ സെക്രട്ടറിയായി എന്‍.സി സുമോദ്, ജോയിന്റ് സെക്രട്ടറിമാരായി വി.എന്‍ അഷറഫ്, സൗമ്യ.പി, എം.ബി രാധാകൃഷ്ണന്‍, പി.പി.രേഖ, ട്രഷററായി പി.രതീഷ് എന്നിവരടങ്ങിയ നാല്‍പത്തി അഞ്ച് അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇