സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തണം:സി.ഇ.ഒ
തിരൂരങ്ങാടി : സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ ( സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. കേന്ദ്ര സഹകരണ നിയമം സഹകരണ മേഖലയെ തകര്‍ക്കുമെന്നും ഇന്ത്യയിലെ മറ്റു സ്ഥാനങ്ങള്‍ക്ക് മാത്യകയായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണമേഖലയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു. മുസ് ലിം ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എ.എം.നസീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. ലോയേഴ്സ് ഫോറം ദേശീയ വൈസ് ചെയര്‍മാന്‍ അഡ്വ എ.എ.റസാഖ് മുഖ്യപ്രഭാഷണം നടത്തി. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സി.ഇ.ഒ സംസ്ഥാന സെക്രട്ടറി ടി.പി.എം.ബഷീര്‍ ക്ലാസ്സെടുത്തു.സി.ഇ.ഒ ജീല്ലാ ഭാരവാഹികളായ ,കെ.കുഞ്ഞിമുഹമ്മദ്,വി.കെ.സുബൈദ,പി.ടി.സലാഹ്,വാക്യത്ത് റംല, താലുക്ക് ജന സെക്രട്ടറി അനീസ് കൂരിയാടന്‍,ട്രഷറര്‍ കെ.ടി.മുജീബ്, ഭാരവാഹികളായ അമീന്‍ കള്ളിയത്ത്,ഷാഫി പരി,പി.കെ.ഹംസ, സമീർ കുറ്റാളൂര്‍,കെ.കെ.യഹ് യ,ഇ.കെ.ഷെരീഫ്,വി.പി.അഷ്റഫ്,യു.കുഞ്ഞിമൊയ്തീന്‍, എ.കെ.മുജീബ് റഹ്മാന്‍,മുഹമ്മദ് റഹീസ് പെരുവള്ളൂര്‍, എ.സി.അയ്യൂബ്,സി.കെ.അജ്മല്‍,പാക്കട സൈതു,സി.എം.ശ്രീധരന്‍ പി.മുഹമ്മദ് റാഫി എം.കെ.ജുനൈദ്,യൂനുസ് സലീം ഒതുക്കുങ്ങല്‍,സി.ടി.ഹബീബ് റഹ്മാന്‍,മുഹമ്മദ് അന്‍ഷാദ്,നൗഫല്‍ പെരുവള്ളൂര്‍ പ്രസംഗിച്ചു.ചര്‍ച്ചാ സംഗമം,കള്‍ച്ചറല്‍ പ്രേഗ്രാം,കലാപരിപാടികള്‍ ക്യാമ്പില്‍ നടന്നു.