സഹകരണ മേഖലക്കെതിരെയുള്ള ഗൂഡനീക്കങ്ങളെ ചെറുക്കണം: സി.ഇ.ഒ

മലപ്പുറം: കേരളത്തിലെ സഹകരണ മേഖലക്കെതിരെയുള്ള ഗൂഡനീക്കങ്ങളെ ചെറുക്കണമെന്നും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ട് വരണമെന്നും കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ വനിതാ സംഗമം ആവശ്യപ്പെട്ടു. ജില്ലയില്‍ ഏഴ് താലൂക്കുകളിലെ വനിതാ ജീവനക്കാര്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തില്‍ ജില്ലാ പ്രസിഡന്‍റ് എം.കെ.മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി.സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്‍റ് ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന ഭാരവാഹികളായ അന്‍വര്‍ താനാളൂര്‍ പി.പി.മുഹമ്മദലി, കെ.കുഞ്ഞിമുഹമ്മദ്, ജില്ലാ ജനറൽ സെക്രട്ടറി അനീസ് കൂരിയാടൻ ട്രഷറർ വി.പി. അബ്ദുൽ ജബാർ,ഹുസൈന്‍ ഊരകം,കെ.പി.അബ്ദുല്‍ ജബാര്‍,എം.ജുമൈലത്ത്,സാലിഹ് മാടമ്പി,ഉസ്മാന്‍ തെക്കത്ത്,ടി.പി.ഇബ്രാഹീം, അബ്ദുറഹിമാന്‍ കാരപ്പുറം, എം.പി.ഫസലുറഹിമാന്‍, വി.എന്‍.ലൈല,കെ.പി.ജല്‍സെമിയ,വി.കെ.സുബൈദ,വാക്യത്ത് റംല ബേബി വഹിദ പ്രസംഗിച്ചു ടി.പി. നജ്മുദ്ധീന്‍,വി.അബ്ദുല്‍ അസീസ്, പി.എം.ജാഫര്‍, പി.അക്ക്ബര്‍ അലി, ശാഫി പരി, പി.മുസ്തഫ, കെ.ടി.മുജീബ്, ടി.നിയാസ് ബാബു,ഇ.സി.അബൂബക്കര്‍ സിദ്ധീഖ് പങ്കെടുത്തു .ജില്ലാ വനിതാ വിംങ് ഭാരവാഹികളായി :റംല വാക്യത്ത്(പ്രസിഡന്‍റ്).വി.കെ.സുബൈദ,കെ.പി.ജല്‍സമിയ,ടി.ഷെരീഫ വട്ടക്കുളം, അമിത ക്യഷ്ണന്‍ വാഴക്കാട് (വൈസ് പ്രസിഡന്‍റ്) ബേബി വഹീദ പയ്യനാട്( ജന സെക്രട്ടറി)മുംതാസ് പാങ്ങ്,റംല വളാഞ്ചേരി,രജിത അനന്താവൂര്‍,റംലത്ത് പരപ്പനങ്ങാടി (ജോ സെക്രട്ടറിമാര്‍)ആയിശക്കുട്ടി കോല്‍ക്കളം( ട്രഷറര്‍)

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇